പശ്ചിമബംഗാളിൽ രണ്ടാം ഘട്ട പോളിംഗ് ഇന്ന്; വോട്ടെടുപ്പ് നടക്കുന്നത് 56 മണ്ഡലങ്ങളിൽ; കനത്ത സുരക്ഷ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു. ഒമ്പതു ജില്ലകളിലായി 56 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ. ഗോർഖാ ജനമുക്തി മോർച്ചയ്ക്കു സ്വാധീനമുള്ള ഡാർജീലിംഗ്, കാളിംപോംഗ്, കുർസോംഗ് മണ്ഡലങ്ങളിലും ഇന്നാണ് പോളിംഗ്.

സിലിഗുഡിയിൽ സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യയും ഇന്നു ജനവിധി തേടുന്ന പ്രമുഖനാണ്. ഫുട്‌ബോൾ താരം ബെയ്ചുംഗ് ബുടിയയാണ് അശോക് ഭട്ടാചാര്യയുടെ എതിരാളി. ആദിവാസികൾക്കു പ്രാമുഖ്യമുള്ള ജൽപായ്ഗുഡി, അലിപുർദൗഡ് എന്നിവിടങ്ങളിലും ഇന്നാണു വോട്ടെടുപ്പ്.

383 സ്ഥാനാർഥികളാണ് ഇന്നു ജനവിധി തേടുന്നത്. 1,21,74,947 വോട്ടർമാരാണ് ഇന്നു പോളിംഗ് നടത്തുന്ന മണ്ഡലങ്ങളിലുള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാൾഡയിലെ വൈഷ്ണവ് നഗറിൽ അക്രമസാധ്യതയുണ്ടെന്നു റിപ്പോർട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News