പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ലേഡീസ് കോച്ചിലെ സുരക്ഷ ഉറപ്പാക്കുമെന്നു റെയിൽവേ പലയാവർത്തി ഉറപ്പും നൽകിയിരുന്നു. എന്നാൽ ഒന്നും പാലിക്കപ്പെടുന്നില്ലെന്നു വ്യക്തമാക്കുകയാണു മലയാളി മാധ്യമപ്രവർത്തക ജോയ്‌സ് ജോയ്. ഇന്നലെ ചെന്നൈയിൽനിന്നു കോഴിക്കോട്ടുള്ള യാത്രയിൽ ലേഡീസ് കോച്ചിൽ കയറിക്കൂടിയ പുരുഷൻമാരുടെ ചിത്രങ്ങൾ എടുത്താണ് റെയിൽവേയുടെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങൾ ജോയ്‌സ് പങ്കുവച്ചത്.

റിസർവേഷൻ കിട്ടാതിരുന്നതു മൂലമാണ് ലേഡീസ് കോച്ചിൽ യാത്രചെയ്യേണ്ടിവന്നത്. ട്രെയിൻ പുറപ്പെട്ടതുമുതൽ സ്ത്രീകളുടെ കംപാർട്‌മെന്റിൽ യഥേഷ്ടം പുരുഷൻമാരുടെ യാത്രയായിരുന്നെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. പുരുഷൻമാർ യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല, പക്ഷേ, എന്തിനാണ് പിന്നെ ലേഡീസ് കോച്ചുകൾ എന്ന പ്രത്യേക കോച്ച് എന്ന ചോദ്യമാണ് ചെന്നൈയിൽ മാധ്യമപ്രവർത്തകയും കോഴിക്കോട് സ്വദേശിയുമായ ജോയ്‌സ് ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here