പാലക്കാട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രകാശനം ചെയ്തു. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് ഫേസ്ബുക്ക് അക്കൗണ്ടും, വിക്ടോറിയ കോളജ് യൂണിയന് ചെയര്മാന് ആനന്ദ് ജയന് ട്വിറ്റര്‍ അക്കൗണ്ടും പ്രകാശനം ചെയ്തു.
മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസ് വെബ്സൈറ്റ് പരിചയപ്പെടുത്തി. കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ മുന്നേറ്റത്തിന്റെ തീ പടര്‍ന്ന നാളുകളില്‍ ഒപ്പം സഞ്ചരിച്ച വിഎസിന്റെ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ ഇതള്‍ വിരിയുന്നതാണ് വെബ്സൈറ്റ്.
ചോരയും കണ്ണീരും കിനിയുന്ന പ്രക്ഷോഭക്കാഴ്ചകള്‍, നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രരേഖകള്‍, വിഎസ് കേന്ദ്ര കഥാപാത്രമാകുന്ന കാര്‍ട്ടൂണുകളുടെ ശേഖരവും വെബ്സൈറ്റില്‍ ലഭിക്കും. ഫേസ്ബുക്കിലും ട്വിറ്ററിലുമായി ഡിജിറ്റല്‍ ലോകത്തെ സന്ദര്കകര്ക്കെല്ലാം വിഎസുമായി ദൈനംദിനം സംവദിക്കാനും അവസരമുണ്ടാകും.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here