ഇക്വഡോറിൽ അതിശക്തമായ ഭൂചലനത്തെത്തുടർന്നു സുനാമി മുന്നറിയിപ്പ്. പ്രാദേശിക സമയം രാത്രി റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചത്. ഭൂചലനക്കെടുതികളിൽ 77 പേർ മരിച്ചതായാണു റിപ്പോർട്ട്. പലയിടങ്ങളിലും കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നു. മ്യസിനിൽനിന്ന് 27 കിലോമീറ്റർ തെക്കു തെക്കു കിഴക്കായിട്ടാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇക്വഡോർ, കൊളംബിയ തീരങ്ങളിലാണു സുനാമി മുന്നറിയിപ്പു നൽകിയിരിക്കുന്നത്. മൂന്നടി വരെ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുണ്ടെന്നു പസിഫിസ് സുനാമി വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here