ജര്‍മനിയില്‍ സിഖ് ഗുരുദ്വാരയില്‍ സ്‌ഫോടനം; മൂന്നു പേര്‍ക്കു പരിക്ക്; തീവ്രവാദ ആക്രമണമെന്ന് സൂചന

ബര്‍ലിന്‍: ജര്‍മനിയില്‍ സിഖ് ഗുരുദ്വാരയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം ഏഴിനു പടിഞ്ഞാറന്‍ നഗരമായ ഈസണിലായിരുന്നു സംഭവം. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തീവ്രവാദ ആക്രമണമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഒരു വിവാഹ ചടങ്ങ് രാവിലെ ഗുരുദ്വാരയില്‍ നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്. സ്‌ഫോടനത്തിനു ശേഷം മുഖംമൂടിധാരിയായ ഒരാള്‍ സംഭവസ്ഥലത്തുനിന്നും കടന്നുകളയുന്നത് കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here