പിണങ്ങിപ്പോയ കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സാപ്പില്‍; കോതമംഗലം സ്വദേശിയായ കാമുകനും സുഹൃത്തും പിടിയില്‍; ദൃശ്യങ്ങള്‍ കണ്ടവരും പ്രചരിപ്പിച്ചവരും നിരീക്ഷണത്തില്‍

ചേര്‍ത്തല: പിണങ്ങിപ്പോയ കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കുമ്പംപള്ളി വീട്ടില്‍ അരുണ്‍ ശശി (27), സുഹൃത്ത് കോതമംഗലം നാളികേഴത്ത് ദീപക് രമണന്‍ (24) എന്നിവരെയാണ് ചേര്‍ത്തല ഡിവൈ.എസ്പി സേവ്യര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പള്ളിപ്പുറം സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് കാമുകനായ അരുണ്‍ ശശി ചിത്രീകരിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് പെണ്‍കുട്ടി. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി അരുണുമായി പ്രണയത്തിലായിരുന്ന യുവതി അടുത്തിടെയാണ് ഇയാളുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇരുവരും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങള്‍ അരുണ്‍ പ്രചരിപ്പിച്ചത്. ചേര്‍ത്തല കേന്ദ്രീകരിച്ചുള്ള വാട്‌സാപ്പ് ഗ്രൂപ്പിന് ദൃശ്യങ്ങള്‍ ലഭിക്കുകയും സമീപപ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസില്‍ സമീപിച്ചത്.

പിടിയിലായ യുവാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം ലാപ്‌ടോപ്പും കമ്പ്യൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യം പ്രചരിച്ച ഗ്രൂപ്പുകളില്‍ അംഗങ്ങളില്‍ ചിലരെ ചോദ്യം ചെയ്യുന്നതിനായി ചേര്‍ത്തല പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രദേശത്തെ യുവാക്കളും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. ദീപക് മുന്‍പ് കോതമംഗലത്ത് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ റീച്ചാര്‍ജ് കൂപ്പണുകളുടെയും സിമ്മിന്റെയും വിതരണക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here