ഷാഹിദും അലിയയും കരീനയും ഒന്നിക്കുന്നു; മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ‘ഉഡ്ത്ത പഞ്ചാബ്’ ട്രെയിലര്‍ കാണാം

ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രം ‘ഉഡ്ത്ത പഞ്ചാബ്’ ട്രെയിലര്‍ പുറത്തിറങ്ങി. ഷാഹിദ് കപൂറാണ് നായക വേഷത്തില്‍. അലിയ ഭട്ട്, കരീന കപൂര്‍, ദില്‍ജിത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിഷേക് ചൗബേയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം.

പഞ്ചാബില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥയാണ് സിനിമ പറയുന്നത്. ടോമി സിംഗ് എന്ന പാട്ടുകാരനായി ഷാഹിദ് കപൂര്‍ വേഷമിടുന്നു. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel