തടി കുറയ്ക്കാൻ ഒരു കാരണം കൂടി; കൗമാര, യൗവനകാലത്തെ പൊണ്ണത്തടി മധ്യവയസിലെ മരണത്തിന് കാരണമാകും

കൗമാര, യൗവന കാലത്തു പൊണ്ണത്തടിയുള്ളവർ മധ്യവയസിൽ മരിക്കാൻ സാധ്യതയേറെയന്നു പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വഴി ആകസ്മിക മരണം സംഭവിക്കാമെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോർട്ടിൽ പറയുന്നത്.

കൗമാരകാലത്തു തടി കൂടുന്നതു ഭാവിയിൽ കാർഡിയോ വാസ്‌കുലാർ ഡിസീസുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയാണു ചെയ്യുന്നത്. പക്ഷാഘാതവും വരാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് കൗമാരകാലത്തും യൗവനകാലത്തും ബോഡി മാസ് ഇൻഡക്‌സിന് ആനുപാതികമായി വണ്ണവും തൂക്കവും നിയന്ത്രിക്കണമെന്നാണ് അരോഗ്യവിദഗ്ധർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here