കൊച്ചിയില്‍ കായലില്‍ വീണ് നടിക്ക് പരുക്ക്; അപകടം ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ

കൊച്ചി: സിനിമാ ഷൂട്ടിംങ്ങിനിടെ കായലില്‍ വീണ് പുതുമുഖ നടിക്ക് പരുക്ക്. താഴത്തു വീട്ടില്‍ ഫിലീംസിന്റെ ബാനറില്‍ എന്‍.ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിന്ന ദാദ എന്ന സിനിമയിലെ നായികയായ ശാസ്താംകോട്ട സ്വദേശിനി അരുണിമ നായര്‍ക്കാണ് പരുക്കേറ്റത്.

പാട്ടുസീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ എറണാകുളം കാഞ്ഞിരമറ്റം കായലില്‍ വീണാണ് അരുണിമക്ക് പരുക്കേറ്റത്. കായലില്‍ ബോട്ടില്‍ സഞ്ചരിക്കുന്ന ചിത്രത്തിന്റെ അവസാന രംഗം സംവിധായകനായ രാജു ചമ്പക്കരയുടെ നേതൃത്വത്തില്‍ ചിത്രീകരിക്കവേ ബോട്ടിന് സ്പീഡ് കൂടി ബാലന്‍സ് തെറ്റി ഡ്യൂപ്പും, നായികയും കായലില്‍ വീഴുകയായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു

പുതുമുഖം ഹാരീസ് ആണ് ചിന്ന ദാദയിലെ നായകന്‍. റിയാസ് ഖാന്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സുഭാഷ് ചേര്‍ത്തലയുടെ വരികള്‍ക്ക് സുമേഷ് കുട്ടിക്കല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. യേശുദാസ്, എം.ജി ശ്രീകുമാര്‍, ഈര സുബാഷ്, സിസിലി എന്നിവരാണ് ഗാനങ്ങളും ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News