തിരുവനന്തപുരത്തും ആർഎസ്എസ് അക്രമം; സിപിഐഎം പ്രവർത്തകയുടെ വീട് അർധരാത്രി അടിച്ചുതകർത്തു

നേമം: തിരുവനന്തപുരത്തും ആർഎസ്എസ് പ്രവർത്തകരുടെ അക്രമം. തിരുവനന്തപുരം കോർപറേഷൻ എസ്റ്റേറ്റ് വാർഡ് കൊല്ലംകോണം സ്റ്റേഡിയം നഗറിലാണ് അക്രമമുണ്ടായത്. അക്രമത്തിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് കാര്യമായ കേടുപാടുണ്ടായി.

കർഷകത്തൊഴിലാളി യൂണിയൻ നേമം ലോക്കൽ കമ്മിറ്റി അംഗം ബേബി മിനിയുടെ വീടിനു നേർക്കാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 12.10 ആയപ്പോഴാണ് മാരകായുധങ്ങളുമായെത്തിയ ആർഎസ്എസ് പ്രവർത്തകർ വീട് അടിച്ചുപൊളിച്ചത.് മഴു, വടുവാൾ തുടങ്ങിയവയുമായാണ് അക്രമികൾ എത്തിയത്. വീടിന്റെ ജനലും വാതിലും സംഘം തകർത്തു. രണ്ടു ഗേറ്റുകളും പൂർണമായി അടിച്ചുതകർത്തിട്ടുണ്ട്.

സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ക്ലോസ്ഡ് സർക്യൂട്ട് കാമറയിൽ അക്രമമുണ്ടായ സമയത്തു സംഘം വരുന്നതു പതിഞ്ഞിട്ടുണ്ട്. ഒമ്പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുട്ടായതിനാൽ അവരുടെ മുഖം വ്യക്തമായിട്ടില്ല. പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അക്രമം നടന്ന വീട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി എംഎൽഎ എന്നിവർ സന്ദർശിച്ചു. പ്രദേശത്ത് ഒരാഴ്ചയായി സംഘർഷം നിലനിൽക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here