ദില്ലി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ യുവാക്കള്‍ മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. മധ്യ ദില്ലിയില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. യുവതിയെ ഫഌറ്റില്‍ പൂട്ടിയിട്ട ശേഷം മദ്യം നല്‍കിയ മയക്കി ഫേസ്ബുക്ക് സുഹൃത്തും മറ്റൊരാളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
താന്‍ മുംബൈയില്‍ ജോലി ചെയ്യുമ്പോഴാണ് യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചാറ്റിംഗിലൂടെ സൗഹൃദത്തിലായ ഇരുവരും ഫോണിലൂടെയും ബന്ധപ്പെട്ടു തുടങ്ങി. തുടര്‍ന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് അവരോട് ദില്ലിലേക്ക് വരാനും ചെലവുകള്‍ താന്‍ വഹിച്ചു കൊള്ളാമെന്നും വാഗ്ദാനം ചെയ്തു. ഏഴ് മാസം മുമ്പാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.
യുവാവിന്റെ അഭ്യര്‍ത്ഥന പ്രകാരം അടുത്തിടെ യുവതി ദില്ലിയിലേക്ക് താമസം മാറ്റി. ദില്ലിയിലെ സഫ്ദര്‍ഗഞ്ചില്‍ മറ്റൊരു യുവതിക്കൊപ്പം ഇവര്‍ താമസിച്ചു വരികയായിരുന്നു. വിവാഹക്കാര്യം സംസാരിക്കുന്നതിന് വ്യാഴാഴ്ച വൈകിട്ട് കാമുകന്റെ ഫഌറ്റില്‍ എത്തിയപ്പോഴാണ് ഇയാളും സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here