കാസര്‍ഗോഡ് കുടുംബത്തിലെ അഞ്ചു പേരെ വെട്ടിയ ഐടി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു; മാതാപിതാക്കളും സഹോദരങ്ങളും ഗുരുതരാവസ്ഥയില്‍

കാസര്‍ഗോഡ്: മാതാപിതാക്കളെ അടക്കം കുടുംബത്തിലെ അഞ്ചു പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഐടി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ നെക്രാജെ ചാത്തപ്പാടിയിലെ അശ്വിനാണ് (22) മരിച്ചത്.

അച്ഛന്‍ ശ്രീഹരി കല്ലൂരായ, അമ്മ ലത, ഇവരുടെ സഹോദരങ്ങളായ സുഗുണ, വനജാക്ഷി, സുമ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ഇവരെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബംഗളുരുവിലായിരുന്ന അശ്വിന്‍ ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം അശ്വിന്‍ തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് അശ്വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News