മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാഹച്ചടങ്ങുകള്‍ക്കിടെ വെടിവെപ്പ്. ജഡേജയുടെ അടുത്ത ബന്ധുക്കളിലൊരാളാണ് ആളുകള്‍ക്കിടെയില്‍ നിന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ജഡേജയെ പ്രദക്ഷിണമായി ആനയിച്ച് കൊണ്ടുവരുന്നതിനിടെയാണ് ബന്ധു ആഹ്ലാദ സൂചകമായി വെടിവച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നാല്‍ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കണ്‍ട്രോള്‍ റൂമിലേക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയത്. ലൈസന്‍സുള്ള തോക്കാണെങ്കിലും ജീവന് ഭീഷണിയുള്ളപ്പോള്‍ മാത്രമേ വെടിയുതിര്‍ക്കാന്‍ നിയമം അനുശാസിക്കുന്നുള്ളു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും കുറ്റം തെളിഞ്ഞാല്‍ തോക്കിന്റെ ഉടമയ്ക്ക് മൂന്നുവര്‍ഷം വരെ തടവു ലഭിക്കുമെന്നും പൊലീസ് കമ്മീഷണര്‍ മഹേന്ദ്ര സിന്‍ഹ റാണ പറഞ്ഞു.
രാജ്‌കോട്ടിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. റിവ സോളങ്കിയാണ് രവീന്ദ്ര ജഡേജയുടെ വധു. വൈകുന്നേരം നടക്കുന്ന വിവാഹ സത്ക്കാരത്തില്‍ ഗുജറാത്ത് ടീം അംഗങ്ങളും ഐപിഎല്ലിലെ മറ്റു താരങ്ങളും പങ്കെടുക്കും.
Rajkot Police take cognizance of the celebratory firing at cricketer @imjadeja‘s wedding https://t.co/pq3cgpJS5D
— TIMES NOW (@TimesNow) April 17, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post