ആകര്‍ഷകമായ രൂപം, സാങ്കേതികവിദ്യ, ഡ്രൈവിങ് മികവ്; ടാറ്റ ടിയാഗോ വിപണിയില്‍

കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഹാച്ച്ബാക്ക് കാര്‍ ടിയാഗോ കേരള വിപണിയില്‍ എത്തി. ആകര്‍ഷകമായ രൂപവും സാങ്കേതികവിദ്യയും ഡ്രൈവിങ് മികവുമായാണ് കാര്‍ എത്തിയത്. വിപണിയില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ടിയാഗോയുടെ റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പിന് 3.35 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. റിവോടോര്‍ക് 1.05 ലിറ്റര്‍ ഡീസല്‍ പതിപ്പിന് 4.11 ലക്ഷം രൂപയും.

പൂണെ, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ഡിസൈന്‍ സ്റ്റുഡിയോകളുടെ സഹായത്തോടെ രൂപപ്പെടുത്തിയതാണ് ടിയാഗോയുടെ ആകര്‍ഷകമായ പുറംരൂപം. ത്രിമാനമായ ‘ടി’ ലോഗോ കുത്തനെ ഹെക്‌സഗണ്‍ ഗ്രില്ലില്‍ ആണ് ഉറപ്പിച്ചിരിക്കുന്നത്. എടുപ്പുള്ളതും ആത്മവിശ്വാസം ജനിപ്പിക്കുന്നതുമായ മുഖഭാവം നല്‍കുന്നു. സൂക്ഷ്മതയോടെ ഉയര്‍ന്ന മൂല്യം അനുഭവപ്പെടുന്ന രീതിയിലാണ് ഇന്റീരിയര്‍ രൂപകല്‍പ്പന.

മികച്ച ഡ്രൈവിങ് മികവാണ് ടിയാഗോയെ വ്യത്യസ്തമാക്കുന്നത്. റിവോട്രോണ്‍ 1.2 ലിറ്റര്‍ (പെട്രോള്‍), റിവോടോര്‍ക് 1.05 ലിറ്റര്‍ (ഡീസല്‍) എന്നിങ്ങനെ രണ്ട് പുതിയ എന്‍ജിനുകളാണുള്ളത്. മികച്ച ഇന്ധനക്ഷമതയും ഡ്രൈവിങ് അനുഭവവും നല്‍കുന്ന ചെയ്യുന്ന സിറ്റി, ഇക്കോ എന്നിങ്ങനെ മള്‍ട്ടിഡ്രൈവ് മോഡുകളുള്ളതിനാല്‍ ഒരു എന്‍ജിനാണെങ്കിലും രണ്ട് എന്‍ജിന്റെ മികവുണ്ട്.

മികച്ച സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു. എക്‌സ്ബി, എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്സെഡ് എന്നീ 5 പതിപ്പുകള്‍ക്കൊപ്പം എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി എന്നിവയില്‍ പ്രത്യേക ഓപ്ഷണല്‍ വേരിയന്റുകളുമുണ്ട്. സ്‌ട്രൈക്കര്‍ ബ്ലൂ, ബെറി റെഡ്, സണ്‍ ബേസ്റ്റ് ഓറഞ്ച്, എസ്‌പ്രെസോ ബ്രൌണ്‍, പേള്‍സെന്റ് വൈറ്റ്, പ്‌ളാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളിലാണ് ടിയാഗോ വിപണിയിലെത്തുന്നത്. സര്‍വീസ് കണക്ട് എന്ന പേരില്‍ ടിയാഗോ ഉപയോക്താക്കള്‍ക്കായി പുതിയൊരു സര്‍വീസ് ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here