പരവൂര്‍ വിവിഐപി സന്ദര്‍ശനം; മോദിയും രാഹുലും കെആര്‍ നാരായണനെ മാതൃകയാക്കണമെന്ന് ഡോ.ഇഖ്ബാല്‍

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ഡോ.ഇഖ്ബാല്‍. ബേബി ജോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുമ്പോള്‍ അദേഹത്തെ കാണാനെത്തിയ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ സ്വീകരിച്ച സമീപനം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് ഡോ. ഇഖ്ബാല്‍ ആവശ്യപ്പെട്ടു.

ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും രോഗികളെ കാണാന്‍ വിഐപികളൂം വിഐപികളായ രോഗികളെ കാണുന്നതിനായി പൊതു പ്രവര്‍ത്തകരും മറ്റും പ്രത്യേകിച്ച് ഐസിയുവിലേക്ക് കടക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. തങ്ങള്‍ കാണാന്‍ വരുന്നവരുടെ മാത്രമല്ല മറ്റ് രോഗികളൂടെയും രോഗാവസ്ഥയെ ഇത്തരം ചടങ്ങ് സന്ദര്‍ശനങ്ങള്‍ പ്രതികൂലമായി ബാധിക്കും.

രോഗാണുബാധയാണ് പ്രധാന പ്രശ്‌നം. ഗുരുതരമായി രോഗം ബാധിച്ചവരെയും ഐസിയുവിലുള്ളവരെയും മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് കര്‍ശനമായ നിബന്ധനകള്‍ ഇനിയെങ്കിലും നടപ്പിലാക്കേണ്ടതാണ്. ശ്രീ ബേബി ജോണ്‍ തിരുവനതപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാന്‍ അവിടെ വന്ന മുന്‍ രാഷ്ട്രപതി കെആര്‍ നാരായാണന്‍ സ്വീകരിച്ച് സമീപനം എനിക്കോര്‍മ്മവരുന്നു. അദ്ദേഹം ഡോക്ടര്‍മാരോടും ചികിത്സാ വിവരങ്ങള്‍ അന്വേഷിക്കയും ബേബി ജോണിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കയൂം ചെയ്തിട്ട് മടങ്ങുകയാണുണ്ടായത്. ബേബി ജോണിനെ നേരില്‍ കാണാന്‍ ഐ സി യുവില്‍ കയറണമെന്ന് ആവശ്യപ്പെടുകയേ ചെയ്തില്ല. അദ്ദേഹത്തിന്റെ പേരുമാറ്റം എല്ലാ പൊതുപ്രവര്‍ത്തകരും മാതൃകയാക്കേണ്ടതാണ്- ഡോ.ഇഖ്ബാല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News