യോഗ ഗുരു ബാബ രാംദേവ് വീണ്ടും കുരുക്കില്‍; രാംദേവിന്റെ പതഞ്ജലി നെയ്യില്‍ ഫംഗസ് ബാധ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി

ദില്ലി: യോഗ ഗുരു ബാബ രാംദേവ് വീണ്ടും കുരുക്കില്‍. രാംദേവിന്റെ ആയുര്‍വേദിക് ഉത്പന്നമായ പതഞ്ജലി നെയ്യ് ആണ് ഫംഗസ് ബാധയെ തുടര്‍ന്ന് അധികൃതര്‍ പിടിച്ചത്. ലഖ്‌നൗ സ്വദേശിയായ യോഗേഷ് മിശ്ര നല്‍കിയ പരാതിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി തുടങ്ങി.

രാംദേവിന്റെ അധീനതയിലുള്ള പതഞ്ജലിയുടെ പേരില്‍ പുറത്തിറക്കിയ നെയ്യിലാണ് ഫംഗസ് ബാധ. ശുദ്ധമായ പശുവിന്‍നെയ്യ് എന്ന പ്രചരണത്തോടെയാണ് ഉത്പന്നം വിപണിയില്‍ ഇറക്കിയത്. എന്നാല്‍ നെയ്് ശുദ്ധമല്ല എന്ന് കണ്ടതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി. രാംദേവിന്റെ പതഞ്ജലി നെയ്യിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News