കറിക്ക് സ്വാദുകൂട്ടാനും സലാഡിനും പിന്നെ ആസ്വദിച്ച് കഴിക്കാനും മാത്രമുള്ള ഒന്നല്ല തക്കാളി. ഇത്രയും പറഞ്ഞ് അങ്ങ് തള്ളിക്കളയരുത്. കാരണം അത്ര നിസാരക്കാരനല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും തക്കാളിക്ക് കഴിയും.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ തക്കാളി ആരോഗ്യം മാത്രമല്ല, സൗന്ദര്യവും തരും. തക്കാളി ഫേസ് പായ്ക്കുകള്‍ ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. ചര്‍മ്മത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി ഉപയോഗിക്കുക എന്നത് മാത്രമാണ് മുഖ്യം. അങ്ങനെയെങ്കില്‍ മാറ്റം വളരെ പെട്ടെന്ന് തന്നെ പ്രകടമാകും.
ചര്‍മ്മം എണ്ണമയമുള്ളതാണോ
നിങ്ങളുടെ ചര്‍മ്മം എണ്ണമയം ഉള്ളതാണോ. എങ്കില്‍ തക്കാളി രണ്ടായി മുറിച്ച് പിഴിഞ്ഞ് തക്കാളി നീര് എടുക്കണം. അതിലേക്ക് കുക്കുംബര്‍ നീരും തേനും സമം ചേര്‍ക്കണം. ഇത് നന്നായി മിക്‌സ് ചെയ്യുക. തുടര്‍ന്ന് മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കാം.
മുഖത്ത് തേച്ചുപിടിപ്പിച്ച തക്കാളി മിശ്രിതം 20 മിനുട്ട് കഴിയുമ്പോള്‍ കഴുകി കളയാം. മുഖത്തെ എണ്ണമയം അകറ്റുന്നതിനോടൊപ്പം മുഖക്കുരു തടയുന്നതിനും ഈ ഫേസ്പായ്ക്ക് ഗുണകരമാണ്.
ചര്‍മ്മം വരണ്ടതെങ്കില്‍
ചര്‍മ്മം വരണ്ടതാണെങ്കിലും തക്കാളികൊണ്ട് മാര്‍ഗ്ഗമുണ്ട്. തക്കാളി മുറിച്ചെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. രണ്ടും കൂടി നന്നായി മിക്‌സ് ചെയ്ത മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കണം. 15-20 മിനുട്ടിന് ശേഷം മുഖം ചെറു ചൂട് വെള്ളത്തില്‍ കഴുകാം. ചര്‍മ്മം മൃദുവാകുന്നതിനൊപ്പം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ഈ പേസ്പായ്ക്ക് സഹായിക്കും.
സാധാരണ ചര്‍മ്മം ആണെങ്കില്‍
സാധാരണ ചര്‍മ്മമുള്ളവര്‍ക്ക് വ്യത്യസ്തമായ മറ്റൊരു ഫേസ്പായ്ക്ക് ഉപയോഗിക്കാം. തക്കാളി നീരില്‍ നാലോ അഞ്ചോ തുള്ളി ചെറുനാരങ്ങ നീര് ചേര്‍ക്കണം. രണ്ടും കൂടി നന്നായി മിക്‌സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കാം. പതിനഞ്ച് മിനുട്ടിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ മുകം കഴുകാം. ചര്‍മ്മം മൃദുവാകുന്നതിനും തിളക്കം കൂട്ടുന്നതിനും ഈ ഫേസ് പായ്ക്ക് ഉത്തമമാണ്. ഇതിലേക്ക് ഓട്ട്മീല്‍ ഓയില്‍ കൂടി ചേര്‍ക്കുന്നതും നല്ലതാണ്.
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളി സഹായിക്കും. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം രണ്ടായി മുറിച്ച് കുരു നീക്കിയ തക്കാളി വൃത്താകൃതിയില്‍ മുഖത്ത് ഉരസണം. മുഖത്ത് പറ്റിയ തക്കാളി പള്‍പ്പ് അതുപോലെ തന്നെ വച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയണം. രാത്രി മുഖത്ത് ഇട്ട സേഷം രാവിലെ കഴുകിക്കളയുന്ന രീതിയും ഉപയോഗിക്കാം. തക്കാളി ചര്‍മ്മത്തിന് നല്‍കുന്ന അഴക് പെട്ടെന്ന് തന്നെ തിരിച്ചറിയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here