മൂന്നാം ഘട്ടത്തില്‍ ബംഗാളില്‍ 80 ശതമാനം പോളിംഗ്; ബിര്‍ഭൂമില്‍ കേന്ദ്രസേനയ്ക്ക് നേരെ തൃണമൂല്‍ അക്രമം

കൊല്‍ക്കത്ത: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ 80 ശതമാനം പോളിംഗ്. പോളിംഗ് അവസാനിക്കുന്ന സമയം വരെ മികച്ച ക്യൂ ആയിരുന്നു ബൂത്തുകളില്‍ കണ്ടത്. രാവിലെ മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ജനങ്ങളുടെ നീണ്ട ക്യൂ കാണാമായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകരുടെ കടുത്ത ഭീഷണി നിലനിന്ന സ്ഥലങ്ങളിലാണ് പോളിംഗ് നടന്നത്. എന്നാല്‍ ഭീഷണി മറികടന്നും കനത്ത പോളിംഗാണ് നേരിട്ടത്.

കൂച്ച്ബിഹാര്‍, അലിപുര്‍ദാര്‍, ഡാര്‍ജിലിങ്, ഉത്തര ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാള്‍ഡ തുടങ്ങിയ ഏഴു ജില്ലകളിലെ 45 മണ്ഡലങ്ങളിലേക്കും ബിര്‍ഭും ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളുള്‍പ്പെടെ 54 മണ്ഡലങ്ങളിലേക്കുമാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന പ്രധാനജില്ലയായ ബിര്‍ഭുമിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക അക്രമം. ലാഭ്പൂരില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കേന്ദ്രസേന ലാത്തിചാര്‍ജ് നടത്തി.

ക്രമസമാധാനത്തിന് നിയോഗിച്ച കേന്ദ്രസേനയ്ക്ക് നേരെ കല്ലേറുണ്ടായതാണ് ലാത്തിചാര്‍ജിന് കാരണമായത്. കല്ലേറില്‍ ഒരു കേന്ദ്രസേനാംഗത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബിര്‍ഭുമില്‍ വിവിധ ബൂത്തുകള്‍ക്ക് നേരെയും അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News