ഇക്വഡോർ ഭൂചലനത്തിൽ മരണം 250 കവിഞ്ഞു; തുടർ ചലനങ്ങളുണ്ടായത് 55 തവണ; ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായി; അടിയന്തരാവസ്ഥ

ക്വീറ്റോ: ഇക്വഡോറിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഇരുനൂറ്റമ്പതു കവിഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇക്വഡോറിനെ പിടിച്ചു കുലുക്കിയ ആദ്യ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം 55 തുടർചലനങ്ങളുണ്ടായി. 1500ലേറെപ്പേർക്കു പരുക്കേറ്റതായാണു കണക്ക്.

1979നു ശേഷം ഇക്വഡോറിലുണ്ടായ അതിശക്തമായ ഭൂചലനമാണിത്. തീരപ്രദേശങ്ങളെയാണു ഭൂചലനം കാര്യമായി ബാധിച്ചത്. ബീച്ചുകളിലാണ് കാര്യമായ നാശനഷ്ടവും ആൾനാശവുമുണ്ടായതെന്നാണു റിപ്പോർട്ട്. മാന്റ, പോർട്ടോവീഷോ, ഗുവായാഖിൽ എന്നിൽ എന്നിവിടങ്ങളിലാണ് കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതത്.

രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതേയുള്ളൂ. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്വഡോറിൽ സന്ദർശനത്തിനെത്തിയ ഇറ്റാലിയൻ പ്രസിഡന്റ് സന്ദർശനം അവസാനിപ്പിച്ചു മടങ്ങി. തുടർചലനങ്ങളുണ്ടാകുന്നതിൽ ജനങ്ങൾ പലരും തെരുവുകളിലും മൈതാനങ്ങളിലുമാണു കഴിയുന്നത്. രക്ഷാപ്രവർത്തനത്തിനു ദേശീയ പൊലീസിനുപുറമേ സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News