വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി ഇടതു സർക്കാരിന്റെ സൃഷ്ടി തന്നെയെന്ന് വി ടി ബൽറാം; വെള്ളിയാങ്കല്ലിന്റെ പിതൃത്വം സ്വന്തമാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബൽറാം

തൃത്താല: പാലക്കാട് തൃത്താല വെള്ളിയാങ്കല്ലു ടൂറിസം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നു വി ടി ബൽറാം എംഎൽഎയുടെ വിശദീകരണം. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണെന്നും ടി പി കുഞ്ഞുണ്ണി ആരംഭിച്ച പദ്ധതിയുടെ തുടർച്ച മാത്രമാണ് തന്റെ മേൽനോട്ടത്തിൽ നിർവഹിച്ചതെന്നും ഫേസ്ബുക്കിൽ ബൽറാം പറഞ്ഞു. വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി വിടി ബൽറാമിന്റെ സൃഷ്ടിയാണെന്ന രീതിയിൽ തൃത്താല മണ്ഡലത്തിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ ടി പി കുഞ്ഞുണ്ണി എംഎൽഎയായിരുന്ന സമയത്താണ് പദ്ധതി അനുവദിച്ചതും ആദ്യഘട്ടം തുക അനുവദിച്ചതുമെന്നുമുള്ള വിവരാവകാശ നിയമപ്രകാരമുള്ള മറുപടി കൈരളി ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News