കണ്ണൂർ: എഴുത്തുകാരിയെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചുകാണണമെന്നുതന്നെ ഞാൻ ആഗ്രഹിക്കുന്നുവെന്നു എഴുത്തുകാരി കെ ആർ മീര. ധർമടത്തെ സ്ഥാനാർഥിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് ബ്രണ്ണൻകോളജിലെ സഹപാഠികളും സുഹൃത്തുക്കളും ധർമടം ചിറക്കുനിയിൽ നൽകിയ സ്വീകരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മീര.
ഇടതുമുന്നണി അധികാരത്തിൽ വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. വിമർശിച്ചപ്പോഴും ദേഷ്യമില്ലാതെ പെരുമാറിയ വലിയ നേതാവാണ് പിണറായി വിജയൻ. അങ്ങനെ വലിയമനസുള്ള ഭരണാധികാരികളെയാണ് ലോകം കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് യോഗത്തിൽ ആദ്യമായി പങ്കെടുക്കുന്നത് ധർമടത്താണ്. കുട്ടിക്കാലം മുതൽ കേട്ടുവളർന്നത് കമ്യൂണിസ്റ്റ് നേതാക്കളുടെ ത്യാഗത്തെക്കുറിച്ചാണ്. കമ്യൂണിസമെന്നത് വലിയ പ്രതീക്ഷയായി നിൽക്കുന്നു.
എഴുത്തുകാരിയെന്ന നിലയിൽ എൽഡിഎഫ് ജയിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നു.
ജാതിയുടെയും മതത്തിന്റെയും ഇടുങ്ങിയ ചിന്താഗതികളിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ.- മീര പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here