ശാസ്ത്രജ്ഞന്റേതെന്നു പറഞ്ഞു നൽകിയ ബീജം കൊടുംകുറ്റവാളിയുടേത്; ബീജബാങ്കിനെതിരേ കുടുംബങ്ങൾ നിയമപ്പോരാട്ടത്തിന്

ടൊറന്റോ: ശാസ്ത്രജ്ഞന്റേതെന്നു തെറ്റിദ്ധരിപ്പിച്ചു കൊടുംകുറ്റവാളിയുടെ ബീജം നൽകിയ ബീജബാങ്കിനെതിരേ കുടുംബങ്ങൾ നിയമയുദ്ധത്തിന്. കാനഡയിലാണ് സംഭവം. 39 പേർക്ക് എങ്കിലും ഇയാളുടെ ബീജം ഗർഭധാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ബീജബാങ്കിന്റെ തട്ടിപ്പിനെതിരേ മൂന്നു കുടുംബങ്ങളാണ് കോടതിയെ സമീപിക്കുന്നത്. ന്യൂറോസയൻസ് എഞ്ചിനിയറിംഗിൽ ഡോക്ടറേറ്റുള്ളയാളുടേതെന്നു പറഞ്ഞാണ് ബീജം നൽകിയത്. ബീജം സ്വീകരിച്ച് ഗർഭം ധരിച്ചവർ ഒന്നരക്കോടി കനേഡിയൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

സാധാരണനിലയിൽ ബീജദാതാവിന്റെ വിവരം പുറത്തറിയിക്കാറില്ല. എന്നാൽ ശാസ്ത്രജ്ഞന്റേതെന്നുകാട്ടി കൊടുംകറ്റവാളിയുടെ ബീജം നൽകിയ കാര്യം ബീജബാങ്കിലെ ഒരു ജീവനക്കാരൻതന്നെയാണു അബദ്ധത്തിൽ പുറത്തറിയിച്ചത്. ബീജം സ്വീകരിച്ച ഒരാൾക്ക് അയച്ച ഇമെയിലിൽ ദാതാവിന്റെ ഇമെയിൽ വിലാസം അബദ്ധത്തിൽ ഉൾപ്പെടുകയായിരുന്നു. ഇത് പിന്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

കുറ്റവാളി എന്നതിനു പുറമേ ഇയാൾക്കു ഷിസോഫ്രീനിയ അടക്കമുള്ള മനോരോഗങ്ങളുമുണ്ട്. ജോർജിയൻ സ്വദേശിയായ 39 വയസുകാരനാണ് ഇയാൾ. സ്വഭാവ വൈകല്യങ്ങളും മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടാകുന്ന മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ 20 വർഷം മുമ്പ് പഠനം നിർത്തിയ ഇയാൾമോഷണക്കുറ്റത്തിന് ജയിലിൽകിടന്നിട്ടുണ്ടെന്നും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News