സംഘപരിവാറിന്റെ ഭീഷണികളെ വകവയ്ക്കാതെ അഷിതയ്ക്കും, ഷക്കീല്‍ അഹമ്മദിനും പ്രണയ സാക്ഷാത്കാരം; വിവാഹച്ചടങ്ങുകള്‍ പൊലീസിന്റെ സംരക്ഷണയില്‍

മൈസൂരു: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങളും ഭീഷണിയും വയ്ക്കാതെ ഒടുവില്‍ അഷിതയ്ക്കും, ഷക്കീല്‍ അഹമ്മദിനും പ്രണയ സാക്ഷാത്കാരം. പൊലീസിന്റെ സംരക്ഷണയില്‍ മൈസൂരുവിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് എംബിഎ ബിരുദധാരികളും, ഭിന്ന മതക്കാരുമായ ഇവര്‍ വിവാഹിതരായി. ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇരുവരും വിവാഹിതരായത്. മാണ്ഡ്യയിലെ വധു ഗൃഹത്തിനു മുമ്പില്‍ ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇസ്ലാംമതവിശ്വാസിയായ ഷക്കീല്‍ ഹിന്ദുവായ അഷിതയെ വിവാഹത്തിലൂടെ മതംമാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് സംഘപരിവാറിന്റെ ആരോപണം.

എംബിഎ ബിരുദധാരികളായ അഷിതയും, ഷക്കീലും പന്ത്രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വര്‍ഷങ്ങളായി പരിചയമുളളവരാണ് അയല്‍വാസികള്‍ കൂടിയായ ഇരുവരുടെ കുടുംബങ്ങളും. സ്‌കൂള്‍, കോളജ് പഠനക്കാലത്തും അഷിതയും ഷക്കീലും ഒന്നിച്ചായിരുന്നു. എന്നാല്‍ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ സംഘപരിവാര്‍ സംഘടനകള്‍ ലൗ ജിഹാദെന്ന ആരോപണം ഉയര്‍ത്തി മുന്നോട്ട് വരികയായിരുന്നു.

പ്രതിഷേധങ്ങള്‍ വിവാഹത്തിനു തടസമാകാന്‍ വധൂവരന്മാരുടെ കുടുംബം അനുവദിച്ചില്ല. വിവാഹം ഏറെ സന്തോഷം പകരുന്നതാണെന്ന് ഷക്കീലിന്റെ പിതാവും, ശര്‍ക്കര വ്യാപാരിയുമായ മുഖ്താര്‍ അഹമ്മദ് വ്യക്തമാക്കി. എല്ലാവരും വിവാഹം ആഘോഷിക്കുമ്പോള്‍ വളരെ കുറച്ചുപേര്‍ പ്രതിഷേധിച്ചിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരും തുല്യരാണെന്നും, ആ സന്ദേശം മാത്രമേ പ്രതിഷേധക്കാര്‍ക്ക് നല്‍കാനുള്ളെന്നും അഷിതയുടെ പിതാവ് ഡോ.നരേന്ദ്രബാബു പറഞ്ഞു. കന്നഡ എഴുത്തുകാരന്‍ കെ.എസ് ഭഗവാന്‍ ഉള്‍പ്പെടെയുളളവര്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു

ഷക്കീല്‍ ലവ് ജിഹാദിലൂടെ ഹിന്ദുപെണ്‍കുട്ടിയെ മതം മാറ്റാനുളള ശ്രമത്തിലാണെന്നും, പ്രണയം മാത്രമാണ് അതിന് പിന്നിലെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലായിരുന്നെന്നും വിഎച്ച് പി നേതാവ് ബി.സുരേഷ് വ്യക്തമാക്കി.

 
Related Story> പ്രണയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല ഈ സംഘപരിവാറുകാര്‍ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News