സാംസ്‌കാരിക നായകർക്കു നേരെ പിഎസ്‌സി ആസ്ഥാനത്തു കൈയേറ്റം; മർദനമേറ്റത് പ്രൊഫ. വി മധുസൂദനൻനായർ, കെ പി രാമനുണ്ണി തുടങ്ങിയവർക്ക്

തിരുവനന്തപുരം: പ്രശസ്ത സാംസ്‌കാരിക നായകർക്കും എഴുത്തുകാർക്കും നേരെ തിരുവനന്തപുരത്തെ പട്ടത്തുള്ള പി എസ് സി ആസ്ഥാനത്തു കൈയേറ്റം. മലയാളത്തെ പി എസ് സി അവഗണിക്കുന്നു എന്നാരോപിച്ച് പി എസ് സ ആസ്ഥാനത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണയ്ക്കിടെയാണു സംഭവം.

മലയാളത്തെ പി എസ് സി തഴയുകയാണെന്നാരോപിച്ച് ധർണ നടത്തിയ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ചെയർമാനെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതു നിരാകരിച്ച സെക്യൂരിറ്റിക്കാർ പ്രൊഫ. വി മധുസൂദനൻനായരെയു കെ പി രാമനുണ്ണിയെയും മർദിക്കുകയായിരുന്നു. തടയാനെത്തിയവരെയും സെക്യൂരിറ്റിക്കാർ കൂട്ടം ചേർന്നു മർദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News