വരള്‍ച്ച പ്രദേശത്ത് മന്ത്രിയുടെ സെല്‍ഫി; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലല്ല, സെല്‍ഫിയെടുക്കുന്നതിലാണ് മന്ത്രിക്ക് താല്‍പര്യമെന്ന് ആരോപണം

മുംബൈ: കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയിലെ ലാത്തൂര്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി പങ്കജ മുണ്ടെ സെല്‍ഫിയെടുത്ത് ഉല്ലസിച്ചതായി ആരോപണം. ഞായറാഴ്ച ലാത്തൂരിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പങ്കജ മുണ്ടെ സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സഖ്യകക്ഷിയായ ശിവസേനയും പങ്കജ മുണ്ടക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പങ്കജയുടെ മണ്ഡലമായ ബീഡ് ഉള്‍പ്പെടെ ലത്തൂര്‍ സ്റ്റേഷനിലെ ജല ട്രെയിനും, മഞ്ചറ നദി ആഴം കൂട്ടുന്ന പദ്ധതി പ്രദേശവും സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. എന്നാല്‍ ഇവിടെയെത്തിയ മന്ത്രി അക്കാര്യം മറന്ന് കര്‍ഷകരുമായി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലായിരുന്നില്ല, സെല്‍ഫിയെടുക്കുന്നതിലാണ് മന്ത്രിക്ക് താല്‍പര്യമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

അതേസമയം, അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കി വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പങ്കജ അഭ്യര്‍ത്ഥിച്ചു. ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ മുണ്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News