ഭാര്യയുടെ രഹസ്യ കാമുകനായ ഭരണപക്ഷസംഘടന നേതാവിന്റെ ഭീഷണി; കൊല്ലത്ത് ഹൈസ്‌കൂള്‍ അധ്യാപകന്‍ ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് പീപ്പിള്‍ പുറത്തുവിട്ടു

കൊല്ലം: എക്‌സൈസ് അസോസിയേഷന്‍ നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് അധ്യാപകന്‍ ജീവനൊടുക്കി. ചവറ ശങ്കരമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകന്‍ പവിഴം ചന്ദ്രന്‍പിള്ളയാണ് ആത്മഹത്യ ചെയ്തത്. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടിഎസ് ബൈജുവിന്റെ നിരന്തര ഭീഷണിമൂലമാണ് മരിക്കുന്നതെന്ന് ചന്ദ്രന്‍പിള്ള ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു.

kollam-teacher-suicide-letterjpg
ഇന്നലെ രാവിലെയാണ് ചവറയിലെ വാടകവീട്ടില്‍ ചന്ദ്രന്‍പിള്ളയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ ഭാര്യയുടെ കാമുകനായ ടിഎസ് ബൈജുവും സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിബുകുമാറും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും നിരന്തരം ഭീഷണി പ്പെടുത്തുകയാണെന്നും ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ജീവിക്കാനുള്ള കൊതി ബാക്കി വച്ചിട്ടാണ് താന്‍ പോകുന്നതെന്നും ചന്ദ്രന്‍പിള്ള കത്തില്‍ പറയുന്നു.

മാനസികമായി പീഡിപ്പിച്ചവരുടെ മൊബൈല്‍ നമ്പറും കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നിയമനടപടിയുമായി മുമ്പോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News