ഇരുപത്തൊന്നുവയസിനിടെ വിവാഹം ചെയ്തത് നാലു തവണ; ബിസിനസുകാരനെന്നു വരുത്തി വൻ സ്ത്രീധനം വാങ്ങി മുങ്ങൽ പതിവ്; നാലാം ഭാര്യ തന്ത്രപരമായി യുവാവിനെ കുടുക്കി

ഹൈദരാബാദ്: ഇരുപത്തൊന്നു വയസിനിടെ നാലു വിവാഹങ്ങൾ ചെയ്ത യുവാവ് അറസ്റ്റിൽ. ഹൈദരാബാദ് ഷെയ്ഖ്‌പേട്ട് സ്വദേശി യാസിർ അഹമ്മദാണ് നാലാം ഭാര്യയുടെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങിയത്. ബിസിനസുകാരനാണെന്നു തെറ്റിദ്ധരിപ്പിച്ച് ഭാര്യവീട്ടുകാരിൽനിന്നു യുവാവ് വൻ തുകയും സ്വർണവും തട്ടിച്ചതായും വ്യക്തമായി.

നാലാമതു വിവാഹം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി വീട്ടിൽനിന്നു രക്ഷപ്പെട്ടു പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹത്തിനു ശേഷം നാലാം ഭാര്യയെ വീടിനു പുറത്തിറങ്ങാൻ യാസിർ അനുവദിച്ചിരുന്നില്ല. സംശയംതോന്നിയ യുവതി യാസിറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും കള്ളി പൊളിക്കുകയുമായിരുന്നു.

യാസിർ വീട്ടിലില്ലാതിരുന്ന സമയം പുറത്തു ചാടിയ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നാലു വിവാഹങ്ങൾ ചെയ്തിരുന്നതായി കണ്ടെത്തിയത്. തുടർന്നു പെൺകുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here