ഉറങ്ങുമ്പോൾ അടിവസ്ത്രങ്ങൾ ധരിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണം; വന്ധ്യതയടക്കമുള്ളവ വരേണ്ടതില്ലെങ്കിൽ ശീലങ്ങൾ മാറ്റിയേ പറ്റൂ

തണുപ്പുകാലത്തു പൈജാമകളും വേനൽകാലത്തുപോലും നിറയെ വസ്ത്രങ്ങളും ധരിച്ചുറങ്ങുന്നവരാണ് ഇന്ത്യക്കാർ. ഇതു തെറ്റായ ശീലമാണെന്നാണ് പുതിയ കണ്ടെത്തൽ. ഉറങ്ങുന്ന സമയത്ത് അടിവസ്ത്രങ്ങൾ ധരിക്കുന്നതു പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണു പഠനം ചൂണ്ടിക്കാട്ടുന്നത്.

ചില തരം വസ്ത്രങ്ങളും അടിവസ്ത്രവും ധരിച്ചുറങ്ങുന്നത് വിയർപ്പിനു കാരണമാകുമെന്നും അത് അണുബാധയ്ക്കും വന്ധ്യതഅടക്കുള്ള രോഗങ്ങൾ വിളിച്ചുവരുത്തുമെന്നുമാണ് പഠനം നടത്തിയവർ പറയുന്നത്. സ്ത്രീകളേക്കാൾ ഇത്തരം പ്രശ്‌നങ്ങൾ ബാധിക്കുന്നതു പുരുഷൻമാരെയാണ്.

ഉറങ്ങുന്ന സമയത്ത് നിർബന്ധമായും അടിവസ്ത്രങ്ങൾ ഒഴിവാക്കണമെന്നാണ് പഠനം നടത്തിയവർ പുരുഷൻമാരോടു നിർദേശിക്കുന്നത്. ആർത്തവവിരാമത്തോട് അടുത്ത സ്ത്രീകളും അടിവസ്ത്രങ്ങൾ ഒഴിവാക്കി ഉറങ്ങണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. പാശ്ചാത്യ നാടുകളിൽ ഉറക്കസമയത്തു ധരിക്കുന്ന വസ്ത്രങ്ങൾ മാതൃകയാക്കാമെന്നും അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങളാണ് ഉചിതമെന്നുമാണു ഡോക്ടർമാർ പറയുന്നത്.

അടിവസ്ത്രങ്ങൾ ധരിച്ചുറങ്ങുന്നവരിൽ ബീജത്തിന്റെ അളവ് കുറവായിരിക്കുമെന്നും ഡോക്ടർമാർ പറയുന്നു. നഗനമായി ഉറങ്ങുന്നതാണ് ഏറ്റവും ഉചിതമെന്നാണ് പഠന സംഘം ചൂണ്ടിക്കാട്ടുന്നത്. ന്യൂയോർക്കിലെ ഗൈനക്കോളജിസ്റ്റ് ഡോ. എല്ലിസ ഡ്വേക്കും ന്യൂജഴ്‌സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻസ് ഹെൽത്ത് ഡയറക്ടർ ഡോ. ബ്രയൻ സ്റ്റീക്‌സ്‌നെറുമാണ് പഠനസംഘത്തെ നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News