ആനവണ്ടിയെ തൊട്ട ആമസോണ്‍ ഇന്ത്യക്ക് മലയാളികളുടെ പൊങ്കാല; തെറിവിളി കൂടിയതോടെ ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു

യാത്രക്കാര്‍ തള്ളിക്കൊണ്ടുപോകുന്ന കെഎസ്ആര്‍ടിസി ബസിനെ പരസ്യത്തില്‍ ചിത്രീകരിച്ച ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണിന് മലയാളികളുടെ പൊങ്കാല. ‘ഞങ്ങള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപെടുന്നു’ എന്ന ടാഗ്‌ലൈനോടുകൂടിയ ആമസോണ്‍ പരസ്യത്തിലാണ് ആളുകള്‍ ബസ് തള്ളുന്നത് ചിത്രീകരിച്ചത്.

ബസ് കെഎസ്ആര്‍ടിസി ബസുമായി സാമ്യമുള്ളതാണെന്നു കണ്ടെത്തിയ മലയാളികള്‍ സോഷ്യല്‍മീഡിയയിലൂടെ ആമസോണിനെ ആക്രമിക്കുകയായിരുന്നു. ബാംഗളൂരു നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡിനെച്ചൊല്ലിയാണ് തര്‍ക്കം.

ആമസോണ്‍ ഇന്ത്യയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ മലയാളികളുടെ പൊങ്കാല തുടര്‍ന്നതോടെ ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു. വിഷയം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആമസോണ്‍ അറിയിച്ചു.

amazone-india1

amazone-india2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News