മദ്യരാജാവ് വിജയ് മല്യയ്ക്ക് കോടതിയുടെ വാറണ്ട്; മുംബൈ പ്രത്യേക കോടതിയുടെ നടപടി എന്‍പോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം

മുംബൈ: മദ്യരാജാവ് വിജയ് മല്യയ്‌ക്കെതിരെ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാട്ടി വിജയ് മല്യയ്ക്ക് മൂന്ന് തവണ ഇഡി നോട്ടീസ് നല്‍കി.

എന്നാല്‍ വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ ഹാജരായില്ല. ഇതേതുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് കോടതി മല്യയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ചൂതാട്ട നിരോധന നിയമപ്രകാരമാണ് കോടതിയുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News