ഭരണഘടനാ പ്രകാരം സ്ത്രീക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതി; ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരം; ലിംഗസമത്വം തകര്‍ക്കാനാകില്ല

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ഭരണഘടനാ പ്രകാരം സ്ത്രീക്ക് പ്രവേശിക്കാമെന്ന അമിക്കസ്‌ക്യൂറി നിലപാട് കേട്ട ശേഷമാണ് കോടതി പരാമര്‍ശം. ലിംഗസമത്വം ഭരണഘടനാ വ്യവസ്ഥയാണെന്നും ഒരു മതത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി അത് തകര്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ശബരിമല പോലൊരു പൊതുയിടത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാകില്ല. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമാണെന്നും കോടതി പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ വാദിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, വി ഗോപാല ഗൗഡ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിനുള്ള നിരോധം തുടരണമെന്നാണ് മറ്റൊരു അമിക്കസ്‌ക്യൂറിയായ കെ.രാമമൂര്‍ത്തിയുടെ നിലപാട്.
കേസില്‍ വെള്ളിയാഴ്ച്ച വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here