തിരുവനന്തപുരം: കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍. കൂടുതല്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചു കൊണ്ടാണോ ‘ഘട്ടം ഘട്ടമായി’ മദ്യ നിരോധനം നടപ്പാക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. പത്ത് ശതമാനം വീതം ഔട്‌ലറ്റുകള്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച ശേഷം കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന കള്ളക്കളിയാണ് ഇവിടെയും സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
കോഴയില്‍ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നത്. പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആയി അപ്‌ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഘട്ടം ഘട്ടമായി വന്‍കിട മദ്യശാലകള്‍ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യു ഡി എഫ് ഭരണം. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യവിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തു പോകുമെന്നും പിണറായി ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റ് കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here