ട്രെയിൻ കാത്തിരിക്കുമ്പോൾ ബോറടി മാറ്റാൻ ഇന്റർനെറ്റ്; സിനിമ ഡൗൺലോഡ് ചെയ്യാൻ നാലു മിനുട്ട്; എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ വൈഫൈ വിശേഷങ്ങൾ

കൊച്ചി: ട്രെയിൻ കാത്തിരിക്കുമ്പോൾ ബോറടിച്ചാൽ സിനിമ കാണാം, ഗെയിം കളിക്കാം… അതിവേഗ ഇന്റർനെറ്റിലൂടെ സൈബർ ലോകത്തു പറന്നു നടക്കാം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അതിവേഗ വൈഫൈ സംവിധാനത്തിനു തുടക്കമായി. നാലു മിനുട്ടുകൊണ്ട് ഒരു സിനിമ മുഴുവൻ ഡൗൺലോഡ് ചെയ്യാനാകുന്ന വേഗമാണ് സ്‌റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന വൈഫൈക്കുള്ളത്. ഇന്നലെയാണ് സംവിധാനത്തിനു തുടക്കമായത്.

ഇന്ത്യൻ റെയിൽവേ ഇന്റർനെറ്റ് ഭീമൻ ഗൂഗിളുമായി നടപ്പാക്കുന്ന വൈഫൈ സംവിധാനം നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായി എറണാകുളം സൗത്ത് മാറി. 35 എംബിപിഎസ് വരെയാണ് ഡൗൺലോഡിംഗ് സ്പീഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 മണിക്കൂർ സമയത്തിൽ ആദ്യ 30 മിനിറ്റായിരിക്കും സൗജന്യം. എച്ച് ഡി വീഡിയോ സേവനങ്ങൾക്ക് കഴിയുന്ന ഹൈസ്പീഡ് നെറ്റ് വർക്ക് സേവനമാണ് വാഗ്ദാനം. കേവലം നാലു മിനിറ്റ് കൊണ്ട് ഒരു സിനിമ ഡൗൺലോഡ് ചെയ്യാനാകും.

നിലവിൽ സൗജന്യമായ സേവനങ്ങൾക്കു വൈകാതെ പണം ഈടാക്കിത്തുടങ്ങും. അതിവേഗ സേവനത്തിനായിരിക്കും പണം ഈടാക്കുക. വേഗം കുറഞ്ഞ സേവനങ്ങൾ 24 മണിക്കൂറിൽ 30 മിനിറ്റ് സൗജന്യമായി തുടരുമെന്നും റെയിൽ ടെൽ വിഭാഗം പറയുന്നു. പുതിയതായി ഉദ്ഘാടനം ചെയ്തിട്ടുള്ള വെയ്റ്റിംഗ് ഹാൾ അടക്കം സ്റ്റേഷൻ പരിസരങ്ങളിലെ 24 അക്സസ് പോയിന്റുകളാണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. അറുപത് മീറ്റർ ദൂരത്തിലുള്ള കവറേജിൽ ആദ്യ ദിനം തന്നെ നൂറ് കണക്കിന് പേരാണ് 24 പോയിന്റുകളും ഉപയോഗിച്ചത്. രണ്ടാം ഘട്ടമായി തിരുവനന്തപുരം സെൻട്രലിലും കൊല്ലത്തും പാലക്കാട് ഡിവിഷനിൽ വരുന്ന കോഴിക്കോട്ടും മംഗലുരുവിലും വൈഫൈ തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News