നാട്ടുകാർക്ക് ഇനി തീരുമാനിക്കാം സി മമ്മൂട്ടിക്ക് വോട്ട് ചെയ്യണോ എന്ന്; പ്രചരണത്തിനിടെ കുടിവെള്ളത്തെക്കുറിച്ചു ചോദിച്ചപ്പോൾ എംഎൽഎയുടെ തനിനിറം പുറത്തുവന്നു; വീഡിയോ കാണാം

തിരൂർ: ജനങ്ങൾക്ക് പ്രാഥമികമായി വേണ്ട കാര്യങ്ങൾ പോലും സാധിച്ചുകൊടുക്കാനാവാത്ത ഒരു നേതാവിനെ എംഎൽഎയാക്കണോ എന്നു നാട്ടുകാർക്ക് ഇനി തീരുമാനിക്കാം. തിരൂർ എംഎൽഎ സി മമ്മൂട്ടി വോട്ടു ചോദിക്കാനെത്തിയപ്പോൾ കുടിവെള്ളക്ഷാമത്തെക്കുറിച്ചു പരാതിപ്പെട്ട വോട്ടർമാരോടു പ്രതികരിച്ച രീതി കണ്ടാൽ ആരും വോട്ട് ചെയ്യില്ല. അതുകൊണ്ടുതന്നെ നാട്ടുകാരോടു കയർക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കൽപകഞ്ചേരിയിലെ കല്ലുങ്ങൽ അങ്ങാടിയിലായിരുന്നു സംഭവം. തിരൂർ മണ്ഡലത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കൽപകഞ്ചേരിയിലാണ് കടുത്തനിലയിലുള്ളത്. ഇത്രയും കടുത്ത കുടിവെള്ളക്ഷാമം ഉണ്ടായിട്ടും കല്ലുങ്ങൽ അങ്ങാടിയിലെ ഉപയോഗശൂന്യമായിക്കിടക്കുന്ന ടാങ്ക് എന്തുകൊണ്ടാണ് പ്രവർത്തിപ്പിക്കാത്തത് എന്ന നാട്ടുകാരുടെ ചോദ്യമാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. തുടർന്ന് രോഷാകുലനായ എംഎൽഎ നാട്ടുകാരോടു കയർക്കുകയായിരുന്നു. വീഡിയോ കാണുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News