മോദി സ്‌കൂളില്‍ പോയിട്ടുണ്ടോ? വിവരാവകാശ രേഖയ്ക്ക് മറുപടി ലഭിക്കാത്തത് കൊണ്ട് സഹപാഠികളെ തേടി പരസ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠികളെ അന്വേഷിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘വാണ്ടഡ്’ എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. മോദിയുടെ സ്‌കൂള്‍-കോളജ് പഠനകാലത്തെ വിശദാംശങ്ങള്‍ തിരക്കിയിട്ടുള്ള വിവരാവകാശ രേഖയ്ക്ക് ഡല്‍ഹി സര്‍വകലാശാല മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്.

ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ ഒപ്പം സ്‌കൂളിലോ, കോളജിലോ പഠിച്ച ആരെങ്കിലും ഇന്ത്യയില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അവരെ ബന്ധപ്പെടണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഇത്രയും രൂക്ഷമായ ഭാഷയില്‍ ആദ്യമായാണ് ഇത്തരമൊരു പരസ്യം പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ചുള്ള ദുരൂഹത ഇതോടുകൂടി അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്. നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിശദാംശങ്ങള്‍ തിരക്കിയുള്ള വിവരാവകാശരേഖ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയും തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News