തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണുമാണെന്ന് രേഖകള്‍. മെത്രാന്‍കായല്‍ സ്വകാര്യ കമ്പനിക്ക് പതിച്ചുനല്‍കുന്നതിരെ എതിര്‍ത്ത് കോട്ടയം ജില്ലാ കലക്ടറും റവന്യൂ വകുപ്പും നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് ഉന്നതര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച രേഖകളാണ് പീപ്പിള്‍ ടിവി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പദ്ധതി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിനെതിരാണെന്നും റവന്യൂ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കരുതെന്ന റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശം തള്ളിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
മെത്രാന്‍ കായലില്‍ 378 ഏക്കറും കടമക്കുടി വില്ലേജില്‍ 47 ഏക്കറും നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മന്ത്രിസഭ അനുമതി നല്‍കിയത് വിവാദമായിരുന്നു. റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് മെത്രാന്‍ കായല്‍ നികത്തി ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here