കള്ളപ്പണ നിക്ഷേപം; അമിതാഭ് ബച്ചന്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യാ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുക്കുന്നത് വൈകും; നിരപരാധിത്വം തെളിയിച്ചശേഷം നിയമിച്ചാല്‍ മതിയെന്ന് തീരുമാനം

ദില്ലി: കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള പാനമ രേഖകളില്‍ പേര് വന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യാ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം അമിതാഭ്് ബച്ചന്‍ ഏറ്റെടുക്കുന്നത് വൈകാന്‍ സാധ്യത. ആരോപണങ്ങളില്‍ നിരപരാധിത്വം തെളിയിച്ചശേഷം ബച്ചനെ നിയമിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ വിദേശത്തെ ഷിപ്പിംഗ് കമ്പനികളില്‍ നിക്ഷേപം നടത്തിയെന്ന ആരോപണം ബച്ചന്‍ നിഷേധിച്ചിരുന്നു. ബച്ചന് പുറമെ മരുമകള്‍ ഐശ്വര്യ റായ് ബച്ചന്റെ പേരും പാനമ രേഖകളിലുണ്ട്.

വിനോദ സഞ്ചാര മേഖലയുടെ പ്രചരണത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അമിതാഭിനെയും പ്രിയങ്ക ചോപ്രയെയും നിയമിക്കാന്‍ ധാരണയായിരുന്നു. അസഹിഷ്ണുത വിവാദങ്ങളില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആമീര്‍ ഖാനെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here