ഷാർജയിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന; ആറുപേർക്കെതിരേ കേസ്; മൂന്നുപേർ അറസ്റ്റിൽ

ഷാർജ: ഷാർജ റോളയിലെ ആഘോഷപരിപാടി കഴിഞ്ഞു ടാക്‌സിയിൽ മടങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന. ഇരുപത്താറും ഇരുപത്തഞ്ചും വയസുള്ള പെൺകുട്ടികളാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ആറുപേർക്കെതിരേ പൊലീസ് കേസെടുത്തു. ആറുപേരും മറ്റൊരു ഗൾഫ് രാജ്യത്തുനിന്നുള്ളവരാണ്.

പെൺകുട്ടികളുടെ പരാതിയിലാണു കേസെടുത്തത്. റോളയിലെ ഒരു ഹോട്ടലിൽനടന്ന പരിപാടി കഴിഞ്ഞു താമസസ്ഥലത്തേക്കു ടാക്‌സിയിൽ മടങ്ങുമ്പോഴാണ് സംഭവം. മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ യുവാക്കൾ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഒരു ഫ്‌ളാറ്റിലെത്തിച്ചാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തത്. സംഘത്തിൽപെട്ട ഒരാൾ തങ്ങളെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്നും യുവതികൾ പരാതിയിൽ പറയുന്നു. ക്രൂരമായ പീഡനത്തിനു ശേഷം കാറിൽ കയറ്റി പെൺകുട്ടികളെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here