ലൈംഗിക ബന്ധത്തിന് ഭൂരിപക്ഷത്തിനും കിടപ്പറ താല്‍പ്പര്യമില്ല; പ്രിയം ഷവറും കടല്‍ത്തീരത്തെ ഒഴിഞ്ഞകോണുകളും നിര്‍ത്തിയിട്ട കാറും ഓടുന്ന തീവണ്ടിയും; സെക്‌സ് ടോയ്‌സ് വില്‍പ്പനക്കാര്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ ഇങ്ങനെ

പങ്കാളിയുമായുള്ള ലൈംഗിക ബന്ധങ്ങളില്‍ ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷത്തിനും കിടപ്പറ താല്‍പര്യമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. 1000 പേരില്‍ നടത്തിയ സര്‍വേയില്‍ 92 ശതമാനം ബ്രിട്ടീഷുകാരും പ്രതികരിച്ചത് തങ്ങള്‍ കിടപ്പറ ലൈംഗികതയോട് താല്‍പ്പര്യമില്ലെന്നാണ്. ഭൂരിപക്ഷത്തിനും പങ്കാളികള്‍ക്കും താല്‍പര്യം ഷവറിന് കീഴിലുള്ള ലൈംഗികതയും ബീച്ച് പരിസരങ്ങളിലെ ബന്ധപ്പെടലുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. സെക്‌സ് ടോയി വില്‍പ്പനക്കാരായ ലൗ ഹണി ആണ് ഇത്തരമൊരു സര്‍വേ സംഘടിപ്പിച്ചത്.

വാഷിംഗ് മെഷീന്റെ പുറവും ഗാര്‍ഡന്‍ ഷെഡ്ഡും പാര്‍ക്ക് ചെയ്ത കാറും ഓടുന്ന തീവണ്ടിയും തുടങ്ങി പറക്കുന്ന വിമാനം വരെ ലൈംഗിക പശ്ചാത്തലമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. 92ശതമാനം പങ്കാളികളാണ് ഷവറിന് കീഴിലെ ലൈംഗികത ആസ്വദിക്കുന്നവര്‍. കുളി 89 ശതമാനം പേരും ഇഷ്ടപ്പെടുന്നു. പൂന്തോട്ടം പശ്ചാത്തലമാക്കാന്‍ ഇഷ്ടപ്പെടുന്നത് 58 ശതമാനമാണ്. പണിയായുധങ്ങള്‍ക്കിടയിലും ഡക്ക് ചെയറുമെല്ലാം ഉള്‍പ്പെടെ നിശബ്ദതയിലെ ഉദ്യാനപാലനകേന്ദ്രം ഇഷ്ടപ്പെടുന്നവര്‍ 37 ശതമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

26 ശതമാനം പങ്കാളികള്‍ക്ക് പ്രിയങ്കരം ഗാര്യേജുകളാണ്. കടല്‍ത്തീരങ്ങളിലെ ഒഴിഞ്ഞസ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ 53 ശതമാനമാണ്. പാര്‍ക്ക് ചെയ്ത കാര്‍ ഇഷ്ടപ്പെടുന്നതായി 57 ശതമാനവും പ്രതികരിച്ചു. 15 ശതമാനം ട്രെയിനില്‍ സെക്‌സ് ആസ്വദിക്കുന്നവരാകുമ്പോള്‍ 11 ശതമാനം പേര്‍ വിമാന യാത്രയിലും ലൈംഗികത ആസ്വദിക്കുന്നു.

മുറിക്കുള്ളിലെ പ്രണയത്തിന് ഒരു ക്രിയേറ്റിവിറ്റിയും ഇല്ലെന്നാണ് മിക്കവരുടെയും പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News