യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി; നാനൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

റോം: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നാനൂറോളം പേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളുമായി പോയ നാലു ബോട്ടുകളാണ് അപകടത്തില്‍പെട്ടത്. അപകടം നടന്നതായി ഇറ്റലി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല സ്ഥിരീകരിച്ചു. എന്നാല്‍ മരണ സംഖ്യയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സൊമാലിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ കടലില്‍ 108 അഭയാര്‍ത്ഥികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അഭയാര്‍ത്ഥി ബോട്ടപകടത്തില്‍ ഏകദേശം 700ത്തോളം പേര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here