മണിരത്‌നം കാര്‍ത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിന്ന് സായ് പല്ലവിയെ ഒഴിവാക്കി. കാര്‍ത്തിയുമായി ഇഴുകിച്ചേര്‍ന്നുള്ള പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ സായി പല്ലവി വിസമ്മതിച്ചതാണ് നായികയെ മാറ്റാന്‍ കാരണായതെന്ന് ഗോസിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറച്ചുകൂടി പ്രായവും പക്വതയും നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിന് ആവശ്യമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി തമിഴ് ചലച്ചിത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരില്ലെന്നതിലാണ് പിന്‍മാറുന്നതെന്ന് സായി അറിയിച്ചതായും സൂചനയുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിനായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സായിക്ക് പകരം മുംബൈയിലെ മോഡലും നടിയുമായ മറ്റൊരു താരത്തെയാണ് നായികയായി തീരുമാനിച്ചിരിക്കുന്നത്.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം രവിവര്‍മ്മനാണ്. ഓകെ കണ്‍മണിക്ക് ശേഷം മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. തമിഴ് തെലുങ്ക് പതിപ്പുകളിലായാണ് സിനിമ ഒരുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here