ഫഹദിനെതിരെ സിദ്ധിഖും ലാലും; ‘അത് വിട്ടുകള’ എന്ന് ലാല്‍

യുവതാരം ഫഹദ് ഫാസിലിനെതിരെ പൊട്ടിത്തെറിച്ച് സിദ്ധിഖും ലാലും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച കിംഗ് ലയര്‍ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധിഖും ലാലും ഫഹദിനെതിരെ പൊട്ടിത്തെറിച്ചത്.

ഇരുവരുടെയും ഗുരുവായ ഫാസിലിന്റെ മകനെ വച്ച് ലാല്‍ ഒരു സിനിമ ചെയ്തു, ഇനി സിദ്ധിഖ് എന്നാണ് സിനിമ ചെയ്യുന്നത് എന്നതായിരുന്നു ചോദ്യം.

‘എല്ലാ സിനിമകളും ദൈവം കൊണ്ടു വരുന്നതാണ്. ചില സിനിമകള്‍ നടന്നില്ലെങ്കില്‍ അതും ദൈവ നിശ്ചയമാണ്. ഒരു സിനിമ ഫഹദിനെ വച്ച് ആലോചിച്ചിരുന്നു. അത് പിന്നീട് മുടങ്ങി. നമ്മള്‍ ഒരാളെ കണ്ട് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു അയാളെ വിളിക്കുന്നു അപ്പോള്‍ അയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം പോലെയിരിക്കും സിനിമ. നമ്മള്‍ വിളിക്കുമ്പോള്‍ ആവേശത്തോടെ നമ്മുക്ക് ചെയ്യാം എന്ന് പറയുമ്പോള്‍ സിനിമ എഴുതാന്‍ നമ്മക്കും ആവേശം ലഭിക്കുന്നു. മറിച്ച് നോക്കാം എപ്പോള്‍ ചെയ്യാന്‍ പറ്റും എന്ന് പറയാനൊക്കില്ല എന്നാണ് മറുപടിയെങ്കില്‍ നമ്മള്‍ അത് അവിടെ ഉപേക്ഷിക്കും’- സിദ്ധിഖ് മറുപടിയായി പറയുന്നു. ഫഹദ് സിനിമയ്ക്കായി ഒരു വര്‍ഷം തനിക്ക് നഷ്ടമായെന്നും സിദ്ധിഖ് പറഞ്ഞു.
ടൂര്‍ണമെന്റിന് ശേഷം ഒരു ഫഹദ് ചിത്രം ഉണ്ടാകുമോ എന്ന ലാലിനോടുള്ള ചോദ്യത്തിന് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. ചോദ്യം കേട്ട ശേഷം ലാല്‍ അല്‍പനേരം നിശബ്ദനായി ഇരുന്നു. അതിന് ശേഷം ചെറു ചിരിയോടെ ‘അത് വിട്ടുകള’ എന്നായിരുന്നു മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News