ഇന്‍ഫോപാര്‍ക്ക് ആക്രി വിലക്ക് വിറ്റുതുലക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഐടി വികസനത്തെപ്പറ്റി വാചാലനാകുന്നത് കാണുമ്പോള്‍ കാണ്ടാമൃഗവും തോറ്റുപോകുന്ന സ്ഥിതിയെന്ന് വിഎസ്

തിരുവനന്തപുരം: ഇന്‍ഫോപാര്‍ക്ക് ആക്രി വിലക്ക് ടീകോമിന് വിറ്റുതുലക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി, ഇപ്പോള്‍ ഐടി വികസനത്തെപ്പറ്റി വാചാലനാകുന്നതും താന്‍ വെബ് പേജ് തുടങ്ങുന്നതിനെ പരിഹസിക്കുന്നതും കാണുമ്പോള്‍ ചര്‍മ്മശക്തിയില്‍ കാണ്ടാമൃഗവും തോറ്റുപോകുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

‘ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട്,

28000 മലയാളികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ജോലി ലഭിച്ച കിളീുമൃസ ആക്രി വിലയ്ക്ക് സ്മാര്‍ട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോഴത്തെ IT വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാന്‍ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാല്‍ ചര്‍മശക്തി ഉള്ളത് കൊണ്ടാണ്.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മന്‍ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ കഠയും ഒരു വില്പന ചരക്കാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാര്‍. അല്പം ചരിത്രത്തിലേക്ക് കടക്കാം. ഘഉഎ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറുനനുസരിച്ച് സ്മാര്‍ട്ട് സിറ്റി 2016ല്‍ പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അങ്ങനെ 33000 പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. 2013ല്‍ പൂര്‍ത്തിയാക്കേണ്ട ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയെന്ന് വീമ്പടിക്കുന്നത്. ഉത്ഘാടന മാമാങ്കം നടത്തിയ ഈ സ്ഥലത്ത് ഒരു വലിയ കമ്പനി പോലും വന്നിട്ടില്ല. വന്നതാകട്ടേ ചില തട്ടുകടകളും ബാര്‍ബര്‍ഷോപ്പുകളും മാത്രം. അവിടെ പോയി നോക്കുന്ന ആര്‍ക്കും ഇത് മനസ്സിലാകും. മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നില്‍ ഞാന്‍ നമസ്‌ക്കരിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.ടി. പാര്‍ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടത്പക്ഷ സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ താങ്കള്‍ക്ക് മനസ്സിലാകും.’- വിഎസ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News