പരവൂരിന് സാന്ത്വനമായി മമ്മൂട്ടി; ഉറ്റവര്‍ നഷ്ടമായവരുടെ വേദനയാണ് ഏറ്റവും വേദനിപ്പിക്കുന്നത്; ആഘോഷങ്ങളില്‍ പങ്കാളികളാകുമ്പോള്‍ സ്വന്തം സുരക്ഷ നോക്കണമെന്ന് മലയാളത്തിന്റെ മഹാനടന്‍

mammootty

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തം സംഭവിച്ച പ്രദേശത്ത് നടന്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി. ആഘോഷങ്ങളില്‍ പങ്കാളികളാകുമ്പോള്‍ സ്വന്തം സുരക്ഷ നോക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. സംഭവിച്ച അപകടത്തെക്കുറിച്ച് ഭയപ്പെടേണ്ട. ഇനി അത്തരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പരുക്കേറ്റവരുടെ വേദന മരുന്നുകള്‍ കൊണ്ട് മാറ്റാം. എന്നാല്‍ ഉറ്റവര്‍ നഷ്ടമായവരുടെ വേദനയാണ് തന്നെ ഏറ്റവും വേദനിപ്പിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

രാവിലെ 11.30 ഓടെയാണ് പരവൂര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌നേഹ സാന്ത്വനം പരിപാടിയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയത്. അപകടത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷ്ണയേയും കിഷോറിനെയും ഉള്‍പ്പടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ മമ്മൂട്ടി സന്ദര്‍ശിച്ചു. പരവൂരിലും പുറ്റിങ്ങല്‍ ക്ഷേത്ര പരിസരപ്രദേശത്തും സന്ദര്‍ശിച്ച മമ്മുട്ടി വിതുമ്പലോടെയാണ് മടങ്ങിയത്. നടന്‍ വി.കെ ശ്രീരാമനും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here