പരവൂരിന് സാന്ത്വനമേകാന്‍ ലോകത്തോട് സഹായം തേടി സഹായനിധി; നഗരസഭയുടെ ദൗത്യത്തില്‍ സുമനസ്സുകള്‍ക്ക് പങ്കാളിയാകാം

കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങാകാന്‍ മുന്‍കൈയെടുത്ത് പരവരൂര്‍ നഗരസഭ. ദുരന്തത്തില്‍ നിന്ന് കരകയറാന്‍ പ്രദേശവാസികള്‍ക്ക് സഹായഹസ്തമൊരുക്കാനാണ് പരവൂര്‍ നഗരസഭ സഹായനിധി രൂപീകരിച്ചത്. ഇതിനായി പരവൂര്‍ നഗരസഭാ സെക്രട്ടറിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പരവൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. ലോകമെമ്പാടുമുള്ള സുമനസുകള്‍ക്ക് പരവൂര്‍ നഗരസഭയുടെ ദൗത്യത്തില്‍ പങ്കാളിയാകാം. ഇതിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തിക സഹായം നല്‍കാം.

Account Number – 67359797894
IFS Code – SBTR0000071
Bank – State Bank of Travancore
Branch – Paravoor

വെടിക്കെട്ട് ദുരന്തത്തില്‍ തകര്‍ന്ന നാടിനായി സഹായം ഇപ്പോഴും പ്രവഹിക്കുകയാണ്. മഹാദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് പരവൂര്‍ ഇനിയും കരകയറിയിട്ടില്ല. ദുരന്ത ദിനം മുതല്‍ കുടിവെള്ളമാണ് നാട്ടുകാര്‍ നേരിടുന്ന ഏറ്റവംു വലിയ പ്രതിസന്ധി. നിരവധി സംഘടനകളും മറ്റും കുടിവെള്ളവും മരുന്നും ഭക്ഷണവും മറ്റ് സഹായവും ഒക്കെ എത്തിക്കുന്നുണ്ട്.

ക്ഷേത്രത്തിന് സമീപത്തെ കിണറുകള്‍ എല്ലാം മലിനമായി. ശരീരാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കിണറുകളില്‍ അടിഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരുടെയും സിപിഐഎം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ കിണറുകള്‍ വൃത്തിയാക്കുന്നുണ്ട്. കിണറുകളുടെ ശുചീകരണം തീരുംവരെ കുടിവെള്ളം ലഭ്യമാക്കേണ്ടതുണ്ട്. വീടുകള്‍ക്ക് പറ്റിയ കേടുപാടുകള്‍ തീര്‍ക്കാനുള്ള ശ്രമം തുടരുന്നുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറമാണ് വെടിക്കെട്ട് ദുരന്തത്തിന്റെ മാനസികമായ ആഘാതം പേറേണ്ടിവരുന്ന നിരവധി പേര്‍. പലരുടെയും മനസ് താളം തെറ്റി. ഇവര്‍ക്ക് അനുയോജ്യമായ ചികിത്സയും നല്‍കുന്നുണ്ട്. പരുക്കേറ്റവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല എന്നതാണ് പരവൂര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഈ സാഹചര്യത്തിലാണ് പുറ്റിംഗല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി കൂടുതല്‍ സഹായം പരവൂര്‍ നഗരസഭ തേടുന്നത്.

മാധ്യമപ്രവര്‍ത്തകനും പരവൂര്‍ സ്വദേശിയുമായ എസ് ലല്ലുവിന്റെ ഫേസ്ബുക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News