താനൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കു ലീഗ് ആക്രമണത്തിൽ പരുക്ക്; കാർ അടിച്ചുതകർത്തു; പരുക്കേറ്റ സ്ഥാനാർഥി വി അബ്ദുറഹിമാൻ ആശുപത്രിയിൽ

താനൂർ: താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാനു നേരെ മുസ്ലിം ലീഗ് ആക്രമണം. ഒരു സംഘം ആളുകൾ അബ്ദുറഹിമാന്റെ കാർ അടിച്ചുതർക്കുകയും കല്ലെറിയുകയുമായിരുന്നു. അക്രമത്തിൽ പരുക്കേറ്റ അബ്ദുറഹിമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനസമ്മതനായ അബ്ദുറഹിമാൻ മത്സരരംഗത്തെത്തിയതോടെ മുസ്ലിം ലീഗ് പ്രവർത്തകർ നിരന്തരം അക്രമം നടത്തുകയായിരുന്നു. തോൽവി ഭയന്നാണ് ലീഗുകാർ പലതവണയായി ആക്രമണം നടത്തിയത്. ഇന്ന് അബ്ദുറഹിമാന്റെ കാർ അടിച്ചുതകർക്കുകയും അബ്ദുറഹിമാനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കാർ അടിച്ചുതകർക്കുന്നതിനിടയിലാണ് അബ്ദുറഹിമാന് പരുക്കേറ്റത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here