പറയുന്നതേ ചെയ്യാവൂ, ചെയ്യാന്‍ കഴിയുന്നതേ പറയാവൂ; ഉമ്മന്‍ചാണ്ടിയുടെ കപട വികസന വാദം പൊളിച്ച് എല്‍ഡിഎഫിന്റെ പ്രചരണ വീഡിയോ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കപട വികസനം തുറന്നുകാട്ടി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ. കൊച്ചി മെട്രോ പരീക്ഷണ ഓട്ടം നടത്തി എന്ന് പ്രചരിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം എല്‍ഡിഎഫ് തുറന്നുകാട്ടുന്നു. കൊച്ചി മെട്രോ പരീക്ഷണ ഓട്ടം നടത്തിയത് ഒരു ഭാഗത്ത് മാത്രമാണ്. മെട്രോയുടെ പണി എങ്ങുമെത്താത്ത നിരവധി ഭാഗങ്ങളുണ്ട്. കഥയില്‍ എന്ത് കള്ളവും പറയാം എന്നതുപോലെ ഉമ്മന്‍ചാണ്ടിയുടെ പ്രചരണത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടപ്പെടുന്നത്. ഭരിക്കുന്നവര്‍ ജനങ്ങളോട് പറയുന്ന കള്ളങ്ങള്‍ക്ക് വഞ്ചന എന്നുപറയുമെന്നും പ്രചരണ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒരു മിനുട്ട് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

എല്‍ഡിഎഫിന്റെ പ്രചരണ വീഡിയോ കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here