ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇനി ഫെയ്സ്ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നതിന് ജില്ലാ മജിസ്ട്രേറ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. കുപ്വാര ജില്ലാ മജിസ്ട്രേറ്റ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വാട്സ്ആപ്പിലൂടെ ആരോപണങ്ങളും അഭ്യുഹങ്ങളും പ്രചരിക്കുന്നത് തടയാനാണ് കര്‍ശന നിയന്ത്രണം.
രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കും. ഗ്രൂപ്പുകളിലുടെ പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന്മാര്ക്കാണ് ഉത്തരവാദിത്തം. വാട്സ് ആപ് ഗ്രൂപ്പുകളുടെ ഭാഗമാകുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കുണ്ട്.
വിലക്ക് ലംഘിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. എസ്എസ്പി, എസ്പി ഗ്രൂപ്പുകള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കുമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കാനുള്ള ചുമതല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here