ദോശ ഹട്ട് വഴി ഓര്‍ഡര്‍ ചെയ്ത ചില്ലി പനീറിനൊപ്പം ലഭിച്ചത് കോണ്ടം; പരാതിപ്പെട്ടതോടെ ഭക്ഷണം തിരിച്ചെടുത്തു

ജംഷഡ്പൂര്‍: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ചില്ലി പനീറിനൊപ്പം ലഭിച്ച ഗര്‍ഭനിരോധന ഉറ കണ്ട് ഞെട്ടിത്തരിച്ച് ജംഷഡ്പൂര്‍ സ്വദേശിനി. ദോശ ഹട്ട് എന്ന റെസ്‌റ്റോറന്റിലാണ് യുവതി ഗ്രേവികാര്‍ട്ട്.കോം വഴി സ്പ്രിംഗ് റോള്‍ ദോശയും ചില്ലി പനീറും ഓര്‍ഡര്‍ചെയ്തത്. ടാറ്റ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.

രാത്രി 8.45ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം 9.20ന് തന്നെ ലഭിക്കുകയും ചെയ്തു. എന്നാല്‍ പായ്ക്കറ്റ് തുറന്ന് നോക്കിയപ്പോഴാണ് കോണ്ടം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യുവതി ഇക്കാര്യം റെസ്റ്റോറന്റില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് ഡെലിവറി ബോയ് വന്ന് ഭക്ഷണം തിരിച്ചെടുത്തു.

എന്നാല്‍ സംഭവം യുവതി കെട്ടിച്ചമച്ചതാണെന്നാണ് ദോശ ഹട്ട് റെസ്‌റ്റോറന്റ് ഉടമ സുദീപ് ദത്ത പറയുന്നത്. തെറ്റു സംഭവിച്ചത് തങ്ങളുടെ ഭാഗത്തുനിന്നല്ലെന്നും വെബ്‌പോര്‍ട്ടലിന്റേതാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. റെസ്റ്റോറന്റ് സാധാരണ നല്‍കുന്നത് ആറ് കഷ്ണങ്ങളുള്ള ചില്ലി പനീറാണെന്നും എന്നാല്‍ തിരികെ കൊണ്ടുവന്നപ്പോള്‍ മൂന്ന് കഷ്ണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളെന്നും ഇത് ആരുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണെന്ന് അറിയില്ലെന്നും ഗ്രേവികാര്‍ട്ട് ഉടമ നിതിന്‍ ശര്‍മ പറയുന്നത്. ഭക്ഷണം ഡെലിവറി ചെയ്ത ജീവനക്കാരനെ വിശദമായി പരശോധിച്ചെന്നും സംശയിക്കാവുന്ന വിധം ഒന്നും അയാളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നിതിന്‍ ശര്‍മ വ്യക്തമാക്കി.

യുവതിയുടെ ഒരു സുഹത്താണ് ഫേസ്ബുക്ക് വഴി ഇക്കാര്യം ചിത്രം സഹിതം പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel