ഇഴകിച്ചേര്‍ന്ന് അഭിനയിക്കാന്‍ സായി പല്ലവിക്ക് മടി; എന്തിനും തയ്യാറായി അദിതി; മണിരത്‌നം ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്ത്

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യലുക്ക് പുറത്ത്. കുരുതി പൂക്കള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ചില തമിഴ് ചലച്ചിത്രമാധ്യമങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ പേരുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അണിയറക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മലയാള താരം സായ് പല്ലവി പിന്‍മാറിയതോടെ ബോളിവുഡ് മോഡലും നടിയുമായ അദിതി റാവു ഹൈദരിയെയാണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരിക്കുന്നത്.

ഇഴുകിച്ചേര്‍ന്നുള്ള പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ സായി പല്ലവി വിസമ്മതിച്ചതോടെയാണ് നായികയെ മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. കുറച്ചുകൂടി പ്രായവും പക്വതയും നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിന് ആവശ്യമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി തമിഴ് ചലച്ചിത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരില്ലെന്നതിലാണ് പിന്‍മാറുന്നതെന്ന് സായി അറിയിച്ചതായും  സൂചനയുണ്ട്.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം രവിവര്‍മ്മനാണ്. ഓകെ കണ്‍മണിക്ക് ശേഷം മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. തമിഴ് തെലുങ്ക് പതിപ്പുകളിലായാണ് സിനിമ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News